NEWS
ചെങ്ങന്നൂർ ഭദ്രാസനം സുവിശേഷ സംഘം ധ്യാനം ഉദ്ഘാടനം ചെയ്തു
19/07/2026 01:05 PM IST

വെൺമണി: മാനുഷിക നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിലുള്ള നിക്ഷേപം ശ്രേഷ്ഠമാണെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. ക്രിസ്തുവിനെ അനുഗമിക്കുന്നവർ അനുതപിച്ചു മനം തിരിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചെങ്ങന്നൂർ ഭദ്രാസനം സുവിശേഷ സംഘം ധ്യാനം വെണ്മണി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷ സംഘം ഡയറക്ടർ ഫാ. ബിജു എൻ. ഈപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോൺ ടി. വർഗീസ് കുളക്കട ധ്യാനം നയിച്ചു. ഫാ. തോമസ് പി. നൈനാൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാ. പി. കെ. കോശി, ഫാ. ജാൽസൺ ജോർജ്ജ്, സിബി മത്തായി എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി 800 ലധികം വിശ്വാസികൾ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











